സിനിമാ, മിമിക്രി താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 നവം‌ബര്‍ 2023 (19:01 IST)
സിനിമാ, മിമിക്രി താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിന്റേത്. പിന്നീട് ഹനീഫ് കലാഭവനില്‍ എത്തി. തുടര്‍ന്ന് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി അദ്ദേഹം മാറി.
 
1990 ല്‍ പുറത്തിറങ്ങിയ ചെപ്പു കിലുക്കിയ ചെങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ ഹനീഫ് സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണ ചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വേഷങ്ങളായിരുന്നു. നൂറ്റി അന്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍