ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ മുന്നില്‍ കുറുപ്പാണ്. കുറുപ്പിന് കേരളത്തില്‍ നിന്നുമാത്രം 32.25 കോടി രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ആകെ കളക്ഷന്‍ നൂറുകോടി കടന്നു. അതേസമയം മരക്കാറിന് 23കോടിയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. വലിയ ഹൈപ്പില്‍ വന്ന സിനിമയായിരുന്നു മരക്കാര്‍. മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന് 17 കോടിയോളം ലഭിച്ചു. 11കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചിലവ്.