അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ വഴക്കിൽ ഒരാൾ കുത്തേറ്റു മരിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 28 ഏപ്രില്‍ 2024 (11:52 IST)
ആലപ്പുഴ: അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. മത്സ്യ വില്പനക്കാരനായ ബംഗാള്‍ സ്വദേശിയാണ് കുത്തേറ്റ് മരിച്ചത് .ബംഗാൾ മാർഡ സ്വദേശി ഓംപ്രകാശ് (42) ആണ് മരിച്ചത്. സംഭവത്തില്‍ നാല് പേരെ ഹരിപ്പാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
 
മീന്‍ വില്‍പ്പനയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഡാണാപ്പടി യിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article