പകര്‍ച്ചപ്പനിയില്‍ വിറങ്ങലിച്ച് കേരളം: പ്രതിദിന പനിബാധിതരുടെ എണ്ണം 13000 ത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ജൂണ്‍ 2023 (08:53 IST)
പകര്‍ച്ചപ്പനിയില്‍ വിറങ്ങലിച്ച് കേരളം. പ്രതിദിന പനിബാധിതരുടെ എണ്ണം 13000 ത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞദിവസം 12984 പേര്‍ക്കാണ് സംസ്ഥാനത്ത് പനി ബാധിച്ചത്. മലപ്പുറത്താണ് സ്ഥിതി ഗുരുതരം. ഇന്നലെ മാത്രം ജില്ലയില്‍ 2171 പേര്‍ക്കാണ് പനി ബാധിച്ചത്. സംസ്ഥാനത്ത് 110 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 43 പേരും എറണാകുളത്തുനിന്നാണ്.
 
പനിബാധിച്ച് മരണപ്പെടുന്നവരില്‍ കൂടുതലും 50 വയസ്സിന് താഴെയുള്ളവരും കുട്ടികളും ആണെന്നതാണ് ആശങ്ക കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാണ് പനി കേസുകളുടെ എണ്ണം. മലയോര മേഖലയിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article