പോക്സോ കേസിൽ അച്ഛൻ പ്രതി, അപമാനം കൊണ്ട് മകൻ ജീവനൊടുക്കി

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2023 (18:40 IST)
പാലക്കാട്: പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവും മൂലം മകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ആലത്തൂരാണ് സംഭവം നടന്നത്. തരൂര്‍ സ്വദേശിയായ സ്വാമിനാഥനെ(51)യാണ് കഴിഞ്ഞ ദിവസം രാത്രി പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
 
എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മകന്‍ വിവരമറിഞ്ഞ രാത്രി വൈകിയാണ് വീട്ടിലെത്തിയത്.ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും ഇയാള്‍ രാവിലെ വാതില്‍ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ചുനോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. സ്വാമിനാഥനെ ആലത്തൂര്‍ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാന്‍ഡ് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article