പോക്സോ കേസിൽ യുവാവ് പിടിയിലായി

ചൊവ്വ, 8 ഓഗസ്റ്റ് 2023 (14:02 IST)
പാലക്കാട്: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കൊട്ടാമുട്ടി സ്വദേശി കുമാർ എന്ന മുപ്പത്തൊന്നുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെൺകുട്ടി പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി. വാളയാർ പൊലീസാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍