കോഴിക്കോട് : നരിക്കുനിയിലെ വിവാദമായ കള്ളനോട്ട് കേസിലെ മുഖ്യ പ്രതികള്‍ പോലീസ് പിടിയിലായി. നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍, താമരശേരി സ്വദേശി ഷൗക്കത്തുള്ള എന്നിവരാണ് പിടിയിലായത്. കേസില്‍ ആറുപ്രതികളെ മുമ്പ് തന്നെ പോലീസ് പിടികൂടിയിരുന്നു.
നരിക്കുതിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകള്‍ നല്‍കി തട്ടിപ്പ് നടത്തിയ പ്രതികളെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളെ ഹൊസൂരിലെ വാടക ഫ്‌ലാറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പിടി കൂടിയത്. കള്ളനോട്ടു നിര്‍മ്മാണത്തിനുള്ള പ്രിന്ററുകള്‍, സ്‌കാനറുകള്‍, കമ്പ്യൂട്ടര്‍, ഫോയില്‍ പേപ്പര്‍, ലാമിനേഷന്‍ മെഷീന്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു