സമൂഹ മാധ്യമത്തിൽ വ്യാജ വാർത്ത പ്രചാരണം: ഒരാൾ അറസ്റ്റിൽ

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (17:52 IST)
എറണാകുളം : സംസ്ഥാന പൊലീസിനെ അപകീർത്തിപ്പെടുത്താനായി സമൂഹ മാധ്യമത്തിലൂടെ വ്യാജവാർത്ത പ്രചരിച്ച കേസിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.  പറവൂർ മുനിസിൽ ടൗൺ ഹാളിനടുത്ത് അമ്പാട്ട് കാര്യ വീട്ടിൽ സുമൻ എന്ന 53 കാരനെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
 
അയ്യപ്പ ഭക്തരെ പൊലീസ് മർദ്ദിക്കുന്നതായുള്ള വ്യാജ വാർത്ത ഫേസ്ബുക്ക് പേജിൽ സുമൻ പോസ്റ്റ് ചെയ്തിരുന്നു. എഫ്.ബി പേജുകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ തിരുവനന്തപുരം സൈബർ ഓപ്പറേഷൻ പോലീസ് ഇൻസ്‌ പെക്ടർ പറവൂർ പൊലീസിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പറവൂർ പൊലീസ് സുമനെ അറസ്റ്റ് ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article