കഴിഞ്ഞ ദിവസം രാവിലെയാണ് മുരുകേശന് ബ്ലേഡ് ഇടപാടുകളുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് വിവരം ലഭിച്ചത്. ഇതനുസരിച്ച് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി എസ് പി യുടെ നിര്‍ദ്ദേശപ്രകാരം അടിമാലി സിഐ, രാജാക്കാട് എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഖജാനാപ്പാറയിലെ ക്ലിനിക്കിലെത്തി റെയ്ഡ് നടത്തിയതില്‍. ആറ് ചെക്ക്, എട്ട് പ്രൊമിസറി നോട്ട്, 18 ആധാരം, ആറ് ബ്ലാങ്ക് ചെക്ക്, മൂന്ന് മുദ്രപ്പത്രം, സ്റ്റാമ്പ് ഒട്ടിച്ച മൂന്ന് വെള്ളപേപ്പര്‍ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജ ഡോക്ടറാണെന്ന് മനസിലായത്.