കൊട്ടാരക്കരയില്‍ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 27 മെയ് 2021 (20:30 IST)
കൊട്ടാരക്കര: കൊട്ടാരക്കരയ്ക്കടുത്ത് ചെങ്ങമനാട്ട് അരലക്ഷത്തിന്റെ കള്ളനോട്ടു  ഒരാളെ കൂടി പോലീസ് പിടികൂടി. തൃശൂര്‍ ഏഴാംകല്ലു വല്യപുരയ്ക്കല്‍ അഭിലാഷ് എന്ന 41 കാരനാണ് അറസ്റ്റിലായത്. കേസിലെ പ്രധാന കണ്ണികൂടിയായ ഇയാള്‍ കപ്യൂട്ടര്‍ വഴി നോട്ടു നിര്‍മ്മിക്കാനും പ്രിന്റിംഗ് എന്നിവയില്‍ വിദഗ്ദ്ധനുമാണ്.
 
ആകെ ഇതുവരെ 27 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് പ്രിന്റു ചെയ്തതെന്ന് ഇയാള്‍ മൊഴി നല്കിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഈ സംഭവത്തില്‍ അഞ്ചു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍