മഹേഷിന്റെ പ്രതികാരം പണിയാകുമോ? എത്രയും പെട്ടന്ന് ഒരു തീരുമാനം എടുക്കണം, ഇല്ലെങ്കിൽ...

ചൊവ്വ, 13 ഡിസം‌ബര്‍ 2016 (17:27 IST)
തീയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടപ്പോൾ മലയാളികൾ ഏറ്റവും അധികം ചർച്ച ചെയ്തത് ദിലീപ് പോത്തന്റെ 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രമായിരുന്നു. കാണികളെ ഏറെ ചിരിപ്പിച്ച ആ സീൻ ഇന്നലെ ടാഗോർ തീയേറ്ററിൽ ആശയക്കുഴപ്പമുണ്ടാക്കി. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആ ചിത്രം പ്രദർശിപ്പിക്കുമ്പോൾ കാണികൾ എങ്ങനെയാകും പ്രതികരിക്കുക എന്നോർത്ത് കേരളം കാത്തിരിക്കുകയായിരുന്നു.
 
സിനിമ പ്രദർശിപ്പിച്ച് ദേശിയഗാനം കേൾപ്പിക്കുന്ന ഭാഗമെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ പലരും ആശങ്കയിൽ ആവുകയായിരുന്നു. പൊലീസ് പിടിച്ചാലോ എന്ന് പേടിച്ചോ എന്തോ, വേഗം തീയറ്ററില്‍ എല്ലാവരും ചാടി എഴുന്നേറ്റു. ചിലയാളുകള്‍ക്ക് ഒന്നും ഈ സമയത്ത് ഒന്നും മനസിലായില്ലെങ്കിലും അവരും എഴുന്നേറ്റുനിന്നു. അതേസമയം, ഇത് സിനിമയിൽലെ ഭാഗമാണെന്ന് മനസ്സിലാക്കിയ ചിലർ മാത്രം എഴുന്നേൽക്കാതേയും ഇരുന്നു.
 
ഏതായാലും ഇങ്ങനെയുള്ള സാഹചര്യത്തിൽ എഴുന്നേൽക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പമാണ് പലർക്കും ഉണ്ടാകുന്നത്. അമിത ദേശീയതയ്‌ക്കെതിരെയുള്ള ശക്തമായ സന്ദേശമായാണ് സിനിമയിലെ ഈ രംഗം പൊതുവേ വിലയിരുത്തിപ്പോന്നത്. വിഷയത്തിൽ അക്കാദമി ഒരു തീരുമാനം പറയണമെന്നും കാണികൾ ആവശ്യപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക