കൊഴിക്കോട് വന്‍ സ്‌ഫോടകവസ്‌തു ശേഖരം പിടിച്ചു
പെരുവണ്ണാമൂഴിയില്‍ വന്‍ സ്‌ഫോടകവസ്‌തു ശേഖരം പിടിച്ചു. 170 ഡിറ്റണേറ്ററുകളും 300 ലധികം ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. അലമ്പാറ ക്വാറിക്ക് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക ശേഖരം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് നടത്തിയത്.