മഴ ശക്തം, നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

Webdunia
ഞായര്‍, 17 ഒക്‌ടോബര്‍ 2021 (10:34 IST)
അതിശക്തമായ മഴയെ തുടർന്ന് നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു. പുതിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത റ്റി.ബാലൻ അറിയിച്ചു.
 
അതേസമയം സംസ്ഥാനത്തെ കാലാവസ്ഥ കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ പോളിടെക്‌നിക്കുകൾ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് ഒക്ടോബർ 20ലേക്ക് മാറ്റിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article