എഡിഎമ്മിന് നേരെ ബിജിമോളുടെ കയ്യേറ്റം: റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയില്‍

Webdunia
ശനി, 4 ജൂലൈ 2015 (12:42 IST)
ഇഎസ് ബിജിമോള്‍ എംഎല്‍എ ഇടുക്കി എഡിഎമ്മിനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയാണ് സമരത്തിനാഹ്വാനം ചെയ്തിട്ടുള്ളത്. വില്ലേജോഫീസുകള്‍ തൊട്ട് മുകളിലേക്കുള്ള എല്ലാ ഓഫീസുകളും പൂട്ടിയിട്ടാണ് റവന്യൂ ജീവനക്കാരുടെ പ്രതിഷേധം.

ബിജിമോള്‍ എംഎല്‍എ എഡിഎമ്മിനെ കയ്യേറ്റം ചെയ്തതില്‍  പ്രതിഷേധിച്ച് ഇടുക്കിയില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇന്നലെ പണിമുടക്കിയിരുന്നു. ഇടുക്കി വള്ളിയങ്കാവിലെ എസ്റ്റേറ്റില്‍ ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.