മുട്ടത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സ്‌കൂട്ടര്‍ യാത്രികന്റെ മര്‍ദ്ദനം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (19:00 IST)
മുട്ടത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സ്‌കൂട്ടര്‍ യാത്രികന്റെ മര്‍ദ്ദനം. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എംഎച്ച് ജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  ബൈക്ക് യാത്രികനൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു.
 
സ്‌കൂട്ടര്‍ ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. ഡ്യൂട്ടി തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനും യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവില്‍ പോയി. പരിക്കേറ്റ ഡ്രൈവര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍