ചെന്നൈയില്‍ കനത്ത വെള്ളക്കെട്ട്; വിമാനത്താവളം അടച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (11:36 IST)
ചെന്നൈയില്‍ കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. കൂടാതെ വന്ദേഭാരത് അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മേഖലയില്‍ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 
 
ബംഗാള്‍ ഉള്‍ക്കടലില്‍ കാലാവസ്ഥാ പ്രവചന വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന്, ചെന്നൈ, കടലൂര്‍, എന്നൂര്‍ തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് അനുഭവപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍