എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 മെയ് 2023 (08:28 IST)
എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ വട്ടേക്കുന്ന് സ്വദേശി ഡോയല്‍ ആണ് ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഡോക്ടര്‍ ഇര്‍ഫാനെയാണ് ഡോയല്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. 
 
സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article