ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 9 ഏപ്രില്‍ 2023 (14:49 IST)
ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം. പെരുവൂര്‍ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മനീഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. കിണറിന്റെ വക്കത്തിരുന്ന് മനീഷ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ വീഴുകയായിരുന്നു. പെട്ടെന്ന് ഫോണ്‍ കട്ടായപ്പോള്‍ ഭാര്യ വീണ്ടും വിളിച്ചുനോക്കി.
 
കിട്ടാതായതോടെ അയല്‍വാസികളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article