മഴക്കെടുതി കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ 16 ക്യാമ്പുകള്‍ തുറന്നു; ക്യാമ്പിലുള്ളത് 213 കുടുംബങ്ങള്‍

ശ്രീനു എസ്

വെള്ളി, 7 ഓഗസ്റ്റ് 2020 (19:22 IST)
കനത്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. ജില്ലയില്‍ 16 ക്യാമ്പുകളിലായി 475 ആളുകളെ മാറ്റിയിട്ടുണ്ട്. 213 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 183 പുരുഷന്മാരും 243 സ്ത്രീകളും 49 കുട്ടികളും മൂന്ന് ഭിന്നശേഷിക്കാരും ക്യാമ്പുകളിലുണ്ട്. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ ഡപ്യൂട്ടി കളക്ടര്‍മാര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തദ്ദേശ സ്ഥാപന ങ്ങള്‍ എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 
 
കോതമംഗലം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. എം.എല്‍.എ ആന്റണി ജോണ്‍ ,ഡപ്യൂട്ടി കളക്ടര്‍ അമൃത വല്ലി എന്നിവരുടെ നേതൃത്യത്തില്‍ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. നെല്ലിക്കുഴിയില്‍ വീടിനു ഭീഷണിയായി മണ്‍തിട്ട നില്‍ക്കുന്നതിനാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നല്‍കി. താലൂക്കില്‍ 6 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 60 കുടുംബങ്ങള്‍ ക്യാമ്പിലുണ്ട്. രണ്ട് ഭിന്നശേഷിക്കാരും രണ്ട് കുട്ടികളും ഉള്‍പ്പടെ 137 ആളുകളാണ് ക്യാമ്പുകളിലുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍