എന്റെ ഭൂമി: റവന്യൂ രജിസ്‌ട്രേഷന്‍ സര്‍വേ വകുപ്പുകളുടെ ഏകീകൃത പോര്‍ട്ടല്‍ നവംബര്‍ 1ന്

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (20:09 IST)
സംസ്ഥാനത്തെ 15 വില്ലേജുകളില്‍ നവംബര്‍ ഒന്നിന് എന്റെ ഭൂമി സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വരുമെന്ന് മന്ത്രി കെ രാജന്‍. റവന്യൂ,രജിസ്‌ട്രേഷന്‍,സര്‍വേ വകുപ്പുകളുടെ പോര്‍ട്ടലുകളിലെ വിവരങ്ങള്‍ ഏകീകരിച്ചാണ് പുതിയ പ്ലാറ്റ്‌ഫോം നിലവില്‍ വരുക.
 
സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി 200 വില്ലേജുകളിലായി 1,31,373 ഹെക്ടര്‍ ഭൂമിയുടെ സര്‍വേയാണ് നടത്തിയത്. ആകെയുള്ള 1666 വില്ലേജുകളില്‍ 1,550 എണ്ണത്തിലാണ് സര്‍വേ നടത്തുന്നത്. 2022 നവംബറില്‍ തുടക്കം കുറിച്ച പദ്ധതി 4 വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാനായി 858.42 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തെരെഞ്ഞെടുക്കപ്പെട്ട 200 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ നടക്കുന്നത്. ഇതില്‍ 32 വില്ലേജുകളെ മാതൃകാ വില്ലേജുകളായി തിരെഞ്ഞെടുത്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article