സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും, ബോർഡിന് സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി

വ്യാഴം, 18 നവം‌ബര്‍ 2021 (15:12 IST)
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തിയേക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്‌ണൻ കുട്ടി. എത്ര രൂപ കൂട്ടണമെന്ന് ബോർഡ് തീരുമാനിച്ച ശേഷം റഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന ആവശ്യപ്പെടും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
 
കുറഞ്ഞത് 10 ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ പെറ്റീഷൻ ഡിസംബർ 31ന് മുമ്പ് നൽകാൻ ബോർഡിന് നിർദേശം കിട്ടിയിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റ​ഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. 2019 ജൂലൈയിലായിരുന്നു സംസ്ഥാനത്ത് അവസാനം നിരക്ക് കൂട്ടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍