മലപ്പുറത്ത് മോഷണം: 50 പവനും 1.4ലക്ഷം രൂപയും നഷ്ടപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 നവം‌ബര്‍ 2021 (09:37 IST)
മലപ്പുറത്ത് പൂട്ടിയിട്ട വീട്ടില്‍ മോഷണം. 50 പവനും 1.4ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഊരകം മമ്പീതി സൈനുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടുമണിക്കു ശേഷമാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം. 
 
സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍