വൈദ്യുതി ക്ഷാമം മാത്രമല്ല കറന്റ് ബില്ലും കുറയ്ക്കാം; വീട്ടില്‍ ചെയ്യേണ്ടത് ഇത്രമാത്രം

ശനി, 16 ഒക്‌ടോബര്‍ 2021 (08:22 IST)
രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. കല്‍ക്കരി ക്ഷാമമാണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. താല്‍ക്കാലികമായെങ്കിലും വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഓരോ വീടുകളിലും അതീവ ശ്രദ്ധ വേണം. വൈദ്യുതി ക്ഷാമത്തിനു പരിഹാരമുണ്ടാക്കാനും കറന്റ് ബില്‍ കുറയ്ക്കാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയാണ് അതില്‍ പ്രധാനപ്പെട്ടത്. 
 
വൈകിട്ട് ആറര മുതല്‍ രാത്രി 10 വരെയാണ് പീക്ക് ലോഡ് സമയം. ഈ മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പീക്ക് ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാല്‍ 300 മെഗാവാട്ട് വൈദ്യുതി കേരളത്തിനു ലാഭിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല വൈദ്യുതി ബില്ലും ഗണ്യമായി കുറയും. പീക്ക് ലോഡ് സമയത്ത് വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും ടാങ്കിലേക്ക് മോട്ടര്‍ ഉപയോഗിച്ച് വെള്ളം നിറയ്ക്കുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍