സംസ്ഥാനത്തുടനീളം ഇ-ഓട്ടോകള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 31 ഡിസം‌ബര്‍ 2021 (16:38 IST)
സംസ്ഥാനത്തുടനീളം ഇ-ഓട്ടോകള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാന്‍ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി. സംസ്ഥാനത്ത് ഇ-ഓട്ടോകള്‍ക്കായി 1140 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണന്‍കുട്ടിയും, ബഹു.ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജുവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും 5 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷന്‍ വീതവും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളില്‍ 15 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷന്‍ വീതവും സ്ഥാപിക്കുവാന്‍ തീരുമാനമായി. 
 
ഇതിനു പുറമേ, സ്വകാര്യ സംരംഭകര്‍ക്ക് വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് നല്‍കുന്ന 25% സബ്‌സിഡി ലഭ്യമാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ആയി അനര്‍ട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു. കെ എസ് ഇ ബിയുടെ 26 വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഫെബ്രുവരി 2022  ല്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍