തെരഞ്ഞെടുപ്പ് പ്രചാരണം; എല്‍ഡിഎഫ് സംസ്ഥാനസമിതി ആരംഭിച്ചു
ഞായര്‍, 11 ഒക്‌ടോബര്‍ 2015 (10:11 IST)
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സംസ്ഥാനസമിതി ആരംഭിച്ചു. എകെജി സെന്ററിലാണ് യോഗം ചേരുന്നത്. സംസ്ഥാന കണ്‍വെന്‍ഷനടക്കമുള്ള പ്രചാരണ പരിപാടികള്‍, സംസ്ഥാനനേതാക്കളുടെ പ്രചാരണം തുടങ്ങിയ വിഷയങ്ങളും സംസ്ഥാനസമിതി ചര്‍ച്ച ചെയ്യും.
പ്രചാരണ നടപടികള്‍ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം. ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാന്ദയുടെ മരണം സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ആരോപണം എങ്ങനെ മുതലെടുക്കണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എസ് എന്‍ ഡി പി ബിജെപി കൂട്ടുക്കെട്ടിനെ എങ്ങനെ നേരിടണമെന്നും ചര്‍ച്ച ചെയ്യും.
സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ഒന്നാം ഘട്ടത്തില്‍ വിജയകരാമായി പൂര്‍ത്തിയായെന്നാണ് വിലയിരുത്തല്‍. ഒറ്റപ്പെട്ടചില പ്രശ്‌നങള്‍ ചില ജില്ലകളിലുണ്ടെന്ന പരാതി സംസ്ഥാന നേതൃത്വത്തിനു കിട്ടിയിട്ടുണ്ട്. ഇക്കാരൃവും സമിതി ചര്‍ച്ച ചെയ്യും.