തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്ത്; പ്രസംഗം 1000 വേദികളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും

ബുധന്‍, 11 മെയ് 2016 (08:41 IST)
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വീണ്ടും സംസ്ഥാനത്ത് എത്തും. തൃപ്പുണ്ണിത്തുറ മണ്ഡലത്തിലെ റാലിയില്‍ അദ്ദേഹം പങ്കെടുക്കും. വൈകുന്നേരം ഏഴരയ്ക്ക് തൃപ്പുണ്ണിത്തുറയില്‍ അദ്ദേഹം പ്രസംഗിക്കും. ഈ പ്രസംഗം ആയിരം വേദികളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും.
 
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ് തത്സമയ സംവിധാനം ഒരുക്കുന്നതെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേക എല്‍ ഇ ഡി സ്ക്രീനുകള്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്.
 
വൈകുന്നേരം 06.30ന് നേവല്‍ ബേസില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി  റോഡ് മാര്‍ഗം പുതിയകാവ് ഗ്രൗണ്ടില്‍ എത്തും. പ്രചാരണയോഗത്തില്‍ പങ്കെടുത്തതിനു ശേഷം ഡല്‍ഹിക്കു മടങ്ങും. 

വെബ്ദുനിയ വായിക്കുക