സംസ്ഥാനത്തു നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളിലെ ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ എന്നിവ തമിഴ്, കന്നട ഭാഷകളില്‍ കൂടി അച്ചടിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
തമിഴ്നാട് അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കര്‍ണ്ണാടക സംസ്ഥാനത്തോട് അതിര്‍ത്തി പങ്കിടുന്ന വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ ചില പഞ്ചായത്തുകളിലും വാര്‍ഡുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്.