മേഘാലയ കോൺഗ്രസിനെ കൈവിടുമോ? വിജയക്കൊടി പാറിക്കാൻ ബിജെപി!

Webdunia
ചൊവ്വ, 27 ഫെബ്രുവരി 2018 (09:50 IST)
വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അറുപത് സീറ്റാണ് രണ്ട് സംസ്ഥാനങ്ങളിലും ഉള്ളത്. ഇരു സംസ്ഥാനങ്ങളിലേയും ഭരണം പിടിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ വിശ്വാസം. 
 
ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാണ് മേഘാലയിൽ നടക്കുന്നത്. ത്രിപുരയിൽ കാണിച്ച ആവേശം മേഘാലയിലും ആവർത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം, തുടർച്ചയായി മൂന്ന് തവണ ഭരണം പിടിച്ച കോൺഗ്രസിന് ഇത്തവണ ബിജെപിയെ പേടിക്കേണ്ടി വന്നിരിക്കുകയാണ്.  
 
കിഴക്കന്‍ സംസ്ഥാനങ്ങളായ ആസ്സാമും മണിപ്പൂരും അരുണാചല്‍ പ്രദേശും ബിജെപിയുടെ കൈപ്പിടിയിലാണ്. ആ പട്ടികയിലേക്കാണ് നാഗാലാന്‍ഡിനേയും മേഘാലയയേയും ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ബിജെപി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 
 
വിശാല നാഗാലാന്‍ഡ് എന്ന മുദ്രാവാക്യമുയര്‍ത്തി നാളുകളായി സംസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന തീവ്രഗ്രൂപ്പുകളുമായി സര്‍ക്കാര്‍ സമാധാനക്കരാര്‍ ഒപ്പിട്ടിരുന്നു. വാഗ്ദാനപ്പെരുമഴയാണ് ഈ കരാര്‍ വഴി മോദി നാഗാക്കാര്‍ക്ക് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ അവയെത്രമാത്രം ഗുണകരമാവും എന്നതാണ് അറിയേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article