ആദ്യമന്ത്രി സഭയുടെ വാര്‍ഷികം അലങ്കോലപ്പെടുത്താനായിരുന്നു മഹിജയുടെ സമരത്തിനായി ഏപ്രില്‍ അഞ്ച് തന്നെ തെരഞ്ഞെടുത്തത്: എളമരം കരീം

Webdunia
ഞായര്‍, 16 ഏപ്രില്‍ 2017 (09:34 IST)
ആദ്യമന്ത്രിസഭയുടെ വാര്‍ഷികം അലങ്കോലപ്പെടുത്താനായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജയും കുടുംബവും ഡിജിപി ആസ്ഥാനത്തിനു മുമ്പില്‍ സമരം ചെയ്യാന്‍ ഏപ്രില്‍ അഞ്ച് തന്നെ തെരഞ്ഞെടുത്തതെന്ന് സിപിഎം നേതാവ് എളമരം കരീം. വളയത്ത് മഹിജയുടെ സമരത്തിന് പിന്നിലുള്ള ഗൂഡാലോചന തിരിച്ചറിയണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിരോധ സദസ്സിലാണ് കരീം ഇത്തരത്തില്‍ പ്രതികരിച്ചത്.
 
പ്രതിരോധ സദസ്സില്‍ പങ്കെടുക്കുന്നതിനായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തുമുണ്ടായിരുന്നു. അദ്ദേഹത്തെ സാക്ഷിയാക്കിയായിരുന്നു കരീമിന്റെ പ്രസംഗം. പാര്‍ട്ടി കൂടുംബമാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് സമരത്തെ കുറിച്ച് പാര്‍ട്ടിയോടോ അല്ലെങ്കില്‍ തിരുവനന്തപുരത്തെ പാര്‍ട്ടി കേന്ദ്രങ്ങളുമായോ ഇവര്‍ സമരത്തെ കുറിച്ച് ആലോചിക്കാതിരുന്നതെന്നും കരീം ചോദിച്ചു. 
 
അതേ സമയംതന്നെ എസ്‌യുസിഐ നേതാവ് ഷാജര്‍ഖാനുമായി ഇവര്‍ ആലോചിച്ചിരുന്നു. കൂടാതെ മിനിയുമായും ആലോചന നടത്തി. ആദ്യമന്ത്രി സഭ വാര്‍ഷികം അലങ്കോലപ്പെടുത്താനായിരുന്നു സമരത്തിനായി ഏപ്രില്‍ അഞ്ച് തന്നെ തെരഞ്ഞെടുത്തതെന്ന കാര്യം അതില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ടെന്നും കരീം പറഞ്ഞു. 
 
Next Article