ചുമരില്‍ എഴുതിയ ഭാഷ ശരിയാണോ എന്ന് പരിശോധിക്കും; പ്രിന്‍സിപ്പലിന്റെ തെറ്റു പറ്റിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (12:47 IST)
മഹാരാജാസ് കോളജ് സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഡല്‍ഹില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമരില്‍ എഴുതിയതിന് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പരാതി നല്കിയ പ്രിന്‍സിപ്പലിന്റെ നടപടി ശരിയാണെന്ന് അദ്ദേഹം പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ ചുമരില്‍ എഴുതിയ ഭാഷ ശരിയാണോയെന്ന് പരിശോധിക്കും. കാമ്പസിനകത്ത് പൊലീസ് കയറിയ നടപടി ശരിയായില്ല. മഹാരാജാസ് കോളജില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ ചുമരിലെഴുതിയത് അശ്ലീലചുവയുള്ളതും മതവിദ്വേഷം വളര്‍ത്തുന്നതുമായ പദങ്ങളാണെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ആറു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് എടുത്തിരുന്നു.
Next Article