First Suppl.Allotment Results എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 14 വൈകുന്നേരം 4 മണി വരെ സ്‌കൂളില്‍ പ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവര്‍ക്ക് താല്‍ക്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥി സെപ്റ്റംബര്‍ 14 വൈകുന്നേരം 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ സ്ഥിര പ്രവേശനം നേടാതിരുന്നാല്‍ അഡ്മിഷന്‍ നടപടികളില്‍ നിന്നും പുറത്താകുന്നതാണ്.