തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ ദുരിതാശ്വാസത്തിന് കേരളം 10കോടി രൂപ ധനസഹായം നല്‍കും; നികുതി അസാമാന്യഭാരമല്ലെന്നും ധനമന്ത്രി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഫെബ്രുവരി 2023 (08:54 IST)
തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ ദുരിതാശ്വാസത്തിന് പത്തുകോടി രൂപ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭൂകമ്പത്തില്‍ ആയിരക്കണക്കിന് പേരാണ് മരണപ്പെട്ടത്. കൂടാതെ കനത്ത നാശനഷ്ടങ്ങളും ഉണ്ടായി. ദുരിത പ്രദേശങ്ങളില്‍ മരുന്നു ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായി പത്തുകോടി രൂപ വകയിരുത്തി എന്നാണ് നിയമസഭയില്‍ ധനമന്ത്രി പറഞ്ഞത്.
 
അതേസമയം ബജറ്റില്‍ ഉയര്‍ത്തിയ ഇന്ധന പിന്‍വലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. സെസ് വര്‍ദ്ധിപ്പിച്ചതില്‍ ഇങ്ങനെ പ്രതിഷേധിക്കേണ്ട ആവശ്യമുണ്ടോ എന്നും നികുതി അസാമാന്യഭാരമല്ലെന്നും ധനമന്ത്രി പറഞ്ഞു. മദ്യവില കഴിഞ്ഞ രണ്ടുവര്‍ഷമായി കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article