ലോ കോളെജിലെ പ്രതിസന്ധികൾക്ക് പുതിയ മുഖം കൈവന്നിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള തുറന്നയുദ്ധമായി മാറിയിരിക്കുകയാണ് ലോ കോളേജ് വിഷയം. ഇതിനിടയിൽ സി പി എമ്മിനെ രൂക്ഷമായി വിമർശിച്ച് ജനയുഗത്തിന്റെ മുഖപത്രം പ്രസിദ്ധീകരിച്ചതോടെ വിഷയം രാഷ്ട്രീയ നേതാക്കളും എറ്റെടുത്തു.
ജനയുഗത്തിലെ വിമര്‍ശനങ്ങളുടെ പേരില്‍ സി പി ഐക്കെതിരെ ആഞ്ഞടിച്ച് ഇ പി ജയരാജന്‍ രംഗത്തുവന്നതോടെ ലോ അക്കാദമി സമരം സി പി എം - സി പി ഐ പോരിന് വേദിയായി മാറുകയാണ്. ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമായി മാറിയിരിക്കുകയാണ്. ബുദ്ധിജീവികളാണെന്നാണ് സി പി ഐക്കാരുടെ ഭാവമെന്നും ജയരാജൻ വ്യക്തമാക്കി.
ഓരോരുത്തര്‍ക്ക് തോന്നുന്നത് എഴുതിപ്പിടിപ്പിക്കുകയാണ്. ഇപ്പോള്‍ വിവാദമുണ്ടാക്കേണ്ട ഒരു പ്രശ്‌നവം കേരളത്തിലില്ല. എവിടെയോ ചിലത് ചീഞ്ഞുനാറുന്നുണ്ട്. സങ്കുചിത താത്പര്യം മാത്രമാണ് ഇതിന് പിന്നിലുള്ളത് എന്നും ജയരാജൻ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം സി പി ഐക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. അതേസമയം, ചീഞ്ഞുനാറുന്നത് സ്വന്തം പാർട്ടിയിൽ തന്നെ അല്ലേ എന്നും ചോദിക്കുന്നവർ ഉണ്ട്.