വാളയാറില്‍ വന്‍ മയക്കുമരുന്നുവേട്ട: 3 യുവാക്കള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ബുധന്‍, 3 ഫെബ്രുവരി 2021 (11:45 IST)
പാലക്കാട്: വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന 81 ഗ്രാം മെത്താഫിറ്റാമിന്‍ പിടികൂടി. ഇതോടനുബന്ധിച്ച് മൂന്നു യുവാക്കളെയും ഇത് കടത്താണ് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
 
വഴിക്കടവ് നാരോക്കാവ് സ്വദേശി ഷാവാഫ് (24), പെരിന്തല്‍മണ്ണ പുഴക്കാട്ടില്‍ മെറ്റത്തൊട്ടിയില്‍ സച്ചിന്‍ (23), പുഴക്കാട്ടിരി പരംപൊട്ടു പറമ്പില്‍ റിഷാദ് (26) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ പത്ത് ലക്ഷം രൂപ വിലവരുമെന്നാണ് എക്‌സൈസ് സംഘം അറിയിച്ചത്.
 
വന്‍തോതില്‍ മയക്കു മരുന്ന് രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചശേഷം ചില്ലറ വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി. ഉത്തരേന്ത്യയില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവും എന്നാണ് സൂചന. വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.       

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍