ലഹരി വസ്തുക്കള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും വേണ്ടി പണം കണ്ടെത്തുന്നതിനു മോഷണം നടത്തി വന്നിരുന്ന കുട്ടിക്കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആയൂര്‍ റോഡുവിള സ്വദേശിയായ ബാലനെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തു നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങവേയാണ് പൊലീസ് വലയിലാക്കിയത്.
ക്ഷേത്ര പരിസരത്തെ അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ബൈക്ക് കവര്‍ന്നത് സി.സി.ടി.വി യില്‍ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലം പാരിപ്പള്ളിയില്‍ മാതാവിനൊപ്പം കഴിഞ്ഞിരുന്ന ബാലന്‍ ഒരു മോഷണക്കേസില്‍ പിടിയിലായി കൊല്ലം ജുവനൈല്‍ ഹോമില്‍ നിന്ന് നിരീക്ഷണ കാലാവധി കഴിഞ്ഞ് ഇറങ്ങിയ ഉടനായിരുന്നു ബൈക്ക് മോഷണം.