സ്ത്രീസുരക്ഷയെ ബാധിക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്: ഡോ ഹിതേഷ് ശങ്കര്‍

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (11:57 IST)
കേരളത്തിലെ സ്ത്രീസുരക്ഷയെ ബാധിക്കുന്ന വിധിയാണ് സൌമ്യാവധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ ഹിതേഷ് ശങ്കര്‍. സൌമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവില്ലയെന്ന കാര്യം എന്തൊകൊണ്ടാണ് കീഴ്ക്കോടതിയിലു ഹൈക്കോടതിയിലും ഉന്നയിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. 
 
ഹിതേഷ് ശങ്കറിന് മുന്നില്‍ പ്രതി നടത്തിയ കുറ്റസമ്മത മൊഴി അംഗീകരിച്ചുകൊണ്ടായിരുന്നു വിചാരണ കോടതി ഗോവിന്ദചാമിക്ക് ശിക്ഷ വിധിച്ചത്. കാഴ്ച്ചയില്‍ ദുര്‍ബലനും യാചകനുമെന്ന് തോന്നിച്ച ഒറ്റക്കയ്യനായ പ്രതി ഗോവിന്ദചാമിക്ക് ഒരു പെണ്‍കുട്ടിയെ ഇത്ര മൃഗീയമായി കൊലപ്പെടുത്താനാകുമോ എന്നായിരുന്നു പലരുടെയും സംശയം. ഇതിന് മറുപടി നല്‍കിയതും സൌമ്യയെ ചികിത്സിച്ച തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ ഹിതേഷ് ശങ്കറായിരുന്നു.
Next Article