സ്വകാര്യ വിവരങ്ങൾ ചോരും, പബ്ലിക് വൈ ഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുതെന്ന് പോലീസ് മുന്നറിയിപ്പ്

വെള്ളി, 1 ഡിസം‌ബര്‍ 2023 (13:21 IST)
പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലെ ഇത്തരം സംവിധാനം സൗകര്യപ്രദമാണെങ്കിലും ഇത് സുരക്ഷിതമല്ലെന്ന് പോലീസ് വ്യക്തമാക്കി.
 
സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കാമെങ്കിലും ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പണമിടപാടുകള്‍ നടത്തരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. പാസ് വേഡും യുപിഐ ഐഡിയും ഉള്‍പ്പടെയുള്ള സ്വകാര്യവിവരങ്ങള്‍ പബ്ലിക് വൈ ഫൈ വഴി ചോരാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യാം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കുന്നത് പണം തിരിച്ചുപിടിക്കാൻ പോലീസിനെ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍