ചിരിയോടെ ഹസ്തദാനം നടത്തിയ ആദ്യ പ്രസിഡന്റ് സംവാദത്തില്‍ ഹിലാരിയും ട്രംപും കൊമ്പുകോര്‍ത്തു. അമേരിക്കന്‍ വിദേശനയവും സാമ്പത്തിക വ്യവസ്ഥയുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും നികുതിയെക്കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്.
ഹിലരി ഡിലീറ്റ് ചെയ്ത 33,000 ഇ മെയിലുകള്‍ പുറത്തുവിട്ടാല്‍ തന്റെ നികുതിവിവരങ്ങള്‍ പുറത്തുവിടാമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, ദാനശീലനാണെന്ന് അവകാശപ്പെടുന്ന ട്രംപ് എന്തിനാണ് നികുതിയില്‍ ഒളിച്ചുകളില്‍ നടത്തുന്നതെന്ന് ആയിരുന്നു ഹിലരിയുടെ മറുപടി. അതേസമയം, ഇ മെയിലിന്റെ കാര്യത്തില്‍ തനിക്ക് തെറ്റു പറ്റിയതായി ഹിലരി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന സംവാദം. ആകെ നാല് സംവാദങ്ങള്‍ ആയിരിക്കും ഉണ്ടാകുക. ആദ്യസംവാദം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. 1980ല്‍ റോണള്‍ഡ് റീഗനും ജിമ്മി കാര്‍ട്ടറും തമ്മില്‍ നടന്ന സംവാദമാണ് ഇതിന് മുമ്പ് ഏറ്റവും വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്.