പുതുവൈപ്പ് ലൈറ്റ് ഹൗസ് ബീച്ചില്‍ ഡോള്‍ഫിന്റെ ജഡം അടിഞ്ഞു. കഴിഞ്ഞ ദിവസം വഴിതെറ്റി നായരമ്പലം കനാലിലെത്തി നാട്ടുകാർ തിരികെ കടലിലേക്ക് പറഞ്ഞയച്ച ഡോൾഫിന്റേതാണ് ജഡമെന്ന് കരുതുന്നു. ഞായറാഴ്ച വൈകിട്ട് ബീച്ചില്‍ എത്തിയവരാണ് ചീഞ്ഞുവീര്‍ത്ത നിലയില്‍ ഡോള്‍ഫിന്റെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഡോള്‍ഫിന്‍ വഴിതെറ്റി ആദ്യം എടവനക്കാട് അണിയില്‍ തോട്ടിലും പിന്നീട് നായരമ്പലം പുഞ്ചത്തോട് കനാലിലും എത്തിയത്. വിവരം അറിഞ്ഞ് ദൂരെ നിന്ന് പോലും ആള്ക്കാര് ഓടിയെത്തി. എന്നാല്‍ ആഴവും വീതിയും കുറഞ്ഞ തോട്ടില്‍ പോകാനിടമില്ലാത്ത നിലയില്‍ അങ്ങോട്ടുമിങ്ങോട്ടും നീന്തിത്തുടിക്കുകയായിരുന്ന ഡോൽഫിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആദ്യം സാധിച്ചില്ല.
വിവരം അറിഞ്ഞ് വനം വന്യജീവി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതിനെ കടലില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളികളായ നാട്ടുകാര്‍ ചേര്‍ന്ന് ഞാറയ്ക്കല്‍ തോട്ടിലെത്തിച്ച് കടലിലേക്ക് വിടുകയായിരുന്നു.