തെരുവുനായയുടെ കടിയേറ്റ യുവാവു മരിച്ചു

Webdunia
ഞായര്‍, 21 ജൂണ്‍ 2015 (17:23 IST)
തെരുവു നായയുടെ കടിയേറ്റ യുവാവ് മരിച്ചു. പത്തിയൂര്‍ പടിഞ്ഞാറ്റ് കളപ്പുരയ്ക്കല്‍ വീട്ടില്‍ പരേതനായ രമേശന്‍ പിള്ളയുടെ മകന്‍ മനോജ് എന്ന 37 കാരനാണു മരിച്ചത്.
 
മൂന്നു മാസങ്ങള്‍ക്ക് മുമ്പായിരുന്നു മനോജിന് തെരുവുനായയുടെ കടിയേറ്റത്. ഇത് അത്രയേറെ ശ്രദ്ധിക്കാതിരുന്ന മനോജ് കഴിഞ്ഞയാഴ്ചയായിരുന്നു പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്. 
 
തുടര്‍ന്ന് മനോജിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മനോജിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവിവാഹിതനാണു മനോജ്.