പാലക്കാട് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോവുകയായിരുന്ന യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 10 സെപ്‌റ്റംബര്‍ 2022 (16:22 IST)
പാലക്കാട് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോവുകയായിരുന്ന യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു. പട്ടാമ്പി വിളയൂര്‍ സ്വദേശിയായ സാബിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. അതേസമയം ഇന്ന് രാവിലെ തൃശൂര്‍ കോടന്നൂരില്‍ നായ കുറുകചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൃശൂര്‍ പുത്തന്‍ റോഡ് സ്വദേശി ഫ്രാന്‍സിസിനാണ് പരിക്കേറ്റത്. ഇയാള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article