കേരളത്തില്‍ ഡിജെ പാര്‍ട്ടികള്‍ നിരോധനമേര്‍പ്പെടുത്തിയേക്കും
കേരളത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഡിജെ പാര്‍ട്ടിയുടെ മറവില്‍ ലഹരിമരുന്ന് ഉപയോഗം അനുവദിക്കില്ലെന്നും മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്ന യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിജെ പാര്‍ട്ടികള്‍ നിയമവിവരുദ്ധമാണെന്നും ഇത്തരം പാര്‍ട്ടികളില്‍ എക്‌സൈസ് നിയമത്തിന്റെ ലംഘനം നടക്കുന്നതായും എക്‌സൈസ് മന്ത്രി കെ ബാബുവും നേരത്തെ പ്രതികരിച്ചിരുന്നു
ഡിജെ പാര്‍ട്ടികളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്.കൊച്ചിയില്‍ ഒരു ആഡംബര നൗകയില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ നിന്ന് മദ്യവും മയക്കുമരുന്നും പൊലീസ് പിടികൂടിയിരുന്നു.