ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി; പെട്രോള്‍ പമ്പുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

ബുധന്‍, 2 മാര്‍ച്ച് 2016 (08:58 IST)
സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തിവന്ന അനിശ്ചിതകാലസമരം പിന്‍വലിച്ചു. പമ്പുടമകളുമായി മന്ത്രി അനൂപ്​ ജേക്കബ്​ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
 
പുതുതായി ഏര്‍പ്പെടുത്തിയ നാല് ലൈസന്‍സുകള്‍ തല്‍ക്കാലം നടപ്പിലാക്കുന്നില്ലെന്നും പെട്രോള്‍ ഡീലേഴ്സിന്റെ ലൈസന്‍സിനായി ഏകജാലകസംവിധാനം നടപ്പാക്കുമെന്നും ചര്‍ച്ചയില്‍ സര്‍ക്കാര്‍ പെട്രോള്‍ പമ്പുടമകള്‍ക്ക് ഉറപ്പ് നല്കി.
 
പമ്പുകള്‍ക്ക് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൈസന്‍സുകളുടെ പേരിലാണ് പമ്പുടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. ലൈസൻസുകൾക്കായി ഏകജാലകസംവിധാനം നടപ്പാക്കുമെന്നും സർക്കാർ ഉറപ്പു നൽകി.
 
നേരത്തെ, സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നില്ല. ഇതിനെ തുടർന്ന് വീണ്ടും ചർച്ച നടത്തുകയായിരുന്നു. പെട്രോള്‍ ഡീലേഴ്സിന്റെ ലൈസന്‍സിനായി ഏകജാലക സംവിധാനം നടപ്പാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

വെബ്ദുനിയ വായിക്കുക