പ്രശസ്‌ത സംവിധായകനെ സ്വന്തം ഓഫീസ് മുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെലിഫിലിം സംവിധായകനായ കൊമ്പനാൽ ജയനെയാണ് കോതമംഗലത്തുള്ള ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് ജയന്റെ സുഹൃത്തായ ജോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.