എന്റെ വീട്ടിലെ സകല പുരുഷന്മാരേയും പ്രതികളാക്കി, 84 വയസ്സുള്ള അമ്മയും മറ്റ് സ്ത്രീകളുമാണ് ഇനി ബാക്കിയുള്ളത്; വൈകാരികമായി പ്രതികരിച്ച് ദിലീപ്

തിങ്കള്‍, 31 ജനുവരി 2022 (16:16 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. വൈകാരികമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. വീട്ടിലെ സകല പുരുഷന്‍മാരേയും നിങ്ങള്‍ പ്രതികളാക്കിയില്ലേ എന്ന് ദിലീപ് കോടതിയില്‍ പ്രോസിക്യൂഷനോട് ചോദിച്ചു. 
 
അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അപ്പോഴാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. വീട്ടിലെ സകലപുരുഷന്മാരെയും കേസില്‍ പ്രതികളാക്കിയെന്നും 84-കാരിയായ അമ്മയും വീട്ടിലെ മറ്റുസ്ത്രീകളുമാണ് ഇനി ബാക്കിയുള്ളതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എങ്ങനെയും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍