ദിലീപിന്റെ അച്ഛനായും മകനായും സിദ്ധിഖ് അഭിനയിച്ചിട്ടുണ്ട്; കൗതുകകരമായ ആ റെക്കോര്‍ഡ് ഇങ്ങനെ

തിങ്കള്‍, 31 ജനുവരി 2022 (16:00 IST)
ഹാസ്യനടനായി സിനിമയിലെത്തി പിന്നീട് നായകനായും വില്ലനായും സഹനടനായും പ്രേക്ഷകരെ ഞെട്ടിച്ച അഭിനേതാവാണ് സിദ്ധിഖ്. ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം വളരെ വ്യത്യസ്തമായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ സിദ്ധിഖിന് പ്രത്യേക കഴിവുണ്ട്. ചില അപൂര്‍വ്വം നേട്ടങ്ങള്‍ സ്വന്തം പേരിലുള്ള നടന്‍ കൂടിയാണ് സിദ്ധിഖ്.
 
മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെ അച്ഛനായും അതേ സൂപ്പര്‍താരത്തിന്റെ മകനായും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച നടനാണ് സിദ്ധിഖ്. മലയാളത്തിലെ അധികം നടന്‍മാര്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യമാണ് ഇത്. ഇതേ കുറിച്ച് സിദ്ധിഖ് ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ജനപ്രിയ നായകന്‍ ദിലീപിന്റെ മകനായും അച്ഛനായും സിദ്ധിഖ് അഭിനയിച്ചിട്ടുണ്ട്. ഇത് വലിയൊരു ഭാഗ്യമായാണ് സിദ്ധിഖ് കാണുന്നത്. കമ്മാരസംഭവം എന്ന സിനിമയിലാണ് ദിലീപിന്റെ മകനായി സിദ്ധിഖ് അഭിനയിച്ചത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ ദിലീപിന്റെ അച്ഛനായും സിദ്ധിഖ് അഭിനയിച്ചു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍