അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപ് വ്യാഴാ‌ഴ്‌ച കാണും

അഭിനന്ദ് ശങ്കരന്‍

ചൊവ്വ, 17 ഡിസം‌ബര്‍ 2019 (21:11 IST)
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതി ദിലീപിനെ വ്യാഴാഴ്‌ച കാണിക്കും. ദിലീപ് ഉള്‍പ്പടെ ആറ്‌ പ്രതികളെ ഒരുമിച്ചാണ് ദൃശ്യങ്ങള്‍ കാണിക്കുക. വ്യാഴാഴ്ച 11.30നാണ് ദൃശ്യങ്ങൾ അഡീഷണല്‍ സെഷൻസ് കോടതിയുടെ മേൽനോട്ടത്തിൽ പ്രതികളെ കാണിക്കുക.
 
ദൃശ്യങ്ങൾ ഒറ്റയ്‌ക്ക് പരിശോധിക്കാനാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. എന്നാല്‍ കോടതി അത് അനുവദിച്ചില്ല. ദിലീപിനെ കൂടാതെ സുനിൽകുമാർ (പൾസർ സുനി), മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവരാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 
 
ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേര് ദിലീപ് നിര്‍ദ്ദേശിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍