കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. കേസന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയാണ് സന്ധ്യ. സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമാണെന്ന് ജാമ്യ ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ട്.
തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്യാമറ ഓഫ് ചെയ്യാന്‍ സന്ധ്യ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ട്. അന്വേഷണ സംഘത്തിനേയും സംസ്ഥാന ലോക്‍നാഥ് ബെഹ്‌റയേയും നടി മഞ്ജു വാര്യരേയും ലിബര്‍ട്ടി ബഷീറിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണ് ദിലീപ് പുതിയ ജാമ്യ ഹര്‍ജി
ശ്രീകുമാറും മഞ്ജു വാര്യരും നല്ല ബന്ധമാണ്. അതുപോലെ മഞ്ജൂവും ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ശ്രീകുമാറിനെ പറ്റി പറഞ്ഞപ്പോള്‍ ക്യാമറ ഓഫ് ചെയ്തതെന്ന ധ്വനിയും പരാതിയില്‍ ഉണ്ട്. അതേസമയം ലിബര്‍ട്ടി ബഷീറിനെതിരേയും ദിലീപ് പരാമര്‍ശിക്കുന്നു.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും തനിക്കറിയില്ലെന്നുമാണ് ദിലീപ് വീണ്ടും പറയുന്നു. കേസിന്റെ തുടക്കം മുതല്‍ ദിലീപ് ഇക്കാര്യം തന്നെയാണ് പൊലീസിനോടും പറയുന്നത്. എന്നാല്‍, സുനിയെ അറിയില്ലെന്ന് പറഞ്ഞ ദിലീപ് ‘ഹോട്ടല്‍ അബാദ് പ്ലാസയില്‍ വെച്ച് മുകേഷിന്റെ ഡ്രൈവറായ സുനിയെ കണ്ടിരിക്കാം’ എന്നും പറയുന്നുണ്ട്.