വിദേശത്തേക്ക് പോകാൻ ദിലീപിന് കോടതിയുടെ അനുമതി

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (15:17 IST)
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതി നൽകി. ഈ സമയം 20 മുതൽ 22 വരെ ദോഹയിൽ പോകുന്നതിനാണ് എറണാകുളം സെഷൻസ് കോടതി ദിലീപിന് അനുവാദം നൽകിയിരിക്കുന്നത്. 
 
അതേസമയം കേസിൽ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളിൽ ഏഴ് രേഖകൾ കൈമാറാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ ദിലീപ് ആവശ്യപ്പെട്ടതിനെ തുടർന്ന് 87  രേഖകൾ പ്രോസിക്ക്യൂഷൻ കൈമാറിയിരുന്നു. കേസ് ഓക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article