നാദാപുരത്ത് എല്‍ കെ ജി വിദ്യാര്‍ത്ഥി പീഡനത്തിനിരയായ കേസ് അട്ടിമറിക്കാന്‍ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന് ആര്യാടന്‍.സമസ്ത എപി- ഇകെ വിഭാഗങ്ങള്‍ തമ്മിലുള്ള പകയ്ക്ക് തന്നെ കരുവാക്കേണ്ട കേസില്‍ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ല. സത്യാവസ്ഥ പുറത്തുവരണമെന്നു തന്നെയാണ് തന്‍റെയും ആഗ്രഹമെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആര്യാടന്‍ പറഞ്ഞു